Posts

ചില സൗഹൃദങ്ങൾ അങ്ങനെയാണ് Raj Mohan ഇ൯ബോക്സിലാണ് ആ സന്ദേശം രാഹുലിന് ലഭിച്ചത്. കവിത നന്നായി. തുട൪ന്നും എഴുതുക. സന്ദേശം അയച്ചത് ആതിര. ഒത്തിരി സന്ദേശങ്ങൾ ലഭിക്കുന്നതുകൊണ്ട് രാഹുലിന് അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതായി തോന്നിയില്ല. അടുത്ത ദിവസം രാഹുലിന് പിറന്നാളാശംസകളുമായി ധാരാളം സന്ദേശങ്ങൾ ലഭിച്ചു. കൂടെ ഒരു പ്രമുഖ തുണിക്കടയിലെ ഗിഫ്റ്റ് കൂപ്പണും ഒരു ആശംസാകാർഡുമുണ്ടായിരുന്നു. ആതിര എന്ന ആരാധികയുടെ വക. സന്ദേശം ഇങ്ങനെയായിരുന്നു. കവിക്ക് ഒരു ആരാധികയുടെ സമ്മാനമാണിത്. കൂപ്പണുപയോഗിച്ച് പിറന്നാളിന് ഇഷ്ടപ്പെടുന്ന വസ്ത്രം വാങ്ങുക. കടയിലെത്തി കൂപ്പണി൯െറ ഒറിജിനല് വാങ്ങിയശേഷം ഒരു നല്ല വേഷം തിരഞ്ഞെടുത്തു. പുതിയ വേഷത്തിലൊരു ഫോട്ടോ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തു. ഉടനെ അതിരയുടെ കമ൯റും വന്നു. വേഷം നന്നായി. തുട൪ന്ന് മെസ്സേജുകളൊരു പതിവായി.  അടുത്തതായി ഒരു ക്ഷണക്കത്തായിരുന്നു രാഹുലിന് കിട്ടിയത്. അതിലിങ്ങനെ കുറിച്ചിരുന്നു. വീട്ടുകാർക്ക് നല്ലൊരു ആലോചന വന്നു. കാലം മുന്നോട്ടല്ലെ താമസിപ്പിക്കണ്ട എന്ന് അച്ഛനും. എ൯െറ കല്യാണം ഈ വരുന്ന 25 നാണ്. തീർച്ചയായും വരണം. ലീവെടുത്ത് രാഹുൽ കല്യാണത്തിന് യാത്രയായി
സ്വപ്ന ശലഭം Cyril Mathew Thomas ഒരോ നിറങ്ങൾക്കും ഒരോ കഥകൾ പറയാനുണ്ടാകും എന്നു പറഞ്ഞുതന്നത് അമ്മയായിരുന്നു. ആ കഥകളെ ഒരു ബ്രഷ് കൊണ്ട് കാൻവാസിൽ കോറിയിടുവാൻ പഠിപ്പിച്ചതും അമ്മയായിരുന്നു. ആ നിറങ്ങൾ പറയുന്ന കഥകളിൽ ഏറ്റവും തീവ്രമായിട്ടുല്ലത് ചുവപ്പിന്റെതയിരുന്നു എന്ന് അമ്മ കൂടെകൂടെ പറയുമായിരുന്നു. ബിസിനസ്സിൽ സകലതും നഷ്ടപ്പെട്ട്, കിട്ടാകടങ്ങൾ പെരുകിയപ്പോൾ അച്ഛൻ ആ കടങ്ങൾ വീട്ടിയത് ചുവപ്പു നിറമുള്ള കുറച്ചു ഗുളികകൾ കൊണ്ടായിരുന്നു. അച്ഛന്റെ മൃതദേഹത്തിന്റെ അരികിൽ ഒന്നു വിങ്ങിപോട്ടുകപോലും ചെയ്യാതെ അമ്മ ഇരുന്നപ്പോൾ, ആ കണ്ണുകളിൽ ഞാൻ കണ്ടതും അതേ ചുവപ്പുനിറം തന്നെ ആയിരുന്നു. മൂന്നു വർഷങ്ങളോളം എടുത്തു അമ്മയുടെ കണ്ണുകളിലെ ആ ചുവപ്പ് നിറം മായാൻ..  എൻറെ പതിനഞ്ചാം പിറന്നാളിനായിരുന്നു അമ്മ എനിക്ക് അത് സമ്മാനമായി തന്നത്. ഒരു കാൻവാസും ബ്രഷും പിന്നെ കുറേ നിറങ്ങളും. അമ്മ തന്നെയായിരുന്നു ഗുരു. നിറങ്ങളുമായി എങ്ങനെ സല്ലപിക്കം എന്ന് അമ്മ എന്നെ പഠിപ്പിച്ചു. വിഭ്രാത്മകമായ എന്റെ ഭാവനകളെ ഞാൻ കാൻവാസിൽ വരച്ചിട്ടു. ഒരു മൂകസാക്ഷി എന്ന പോലെ അമ്മ എന്നും ഞാൻ വരയ്ക്കുന്ന ചിത്രങ്ങളെ നോക്കി നിൽക്കും . എൻറെ ചിത്രങ